query_builder Tue Dec 1 2020 2:29 PM
visibility 164
സുൽത്താൻ ബത്തേരി: കേന്ദ്ര സർക്കാർ നടപ്പാക്കിയ വിവാദ കർഷകബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ഡൽഹിയിൽ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി ജില്ലയിലെ കർഷക സംഘടനകൾ രംഗത്ത്. കാർഷിക പുരോഗമന സമിതി, എഫ് ആർ എഫ് തുടങ്ങിയ സംഘടനകളാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. ആവശ്യംവന്നാൽ സമരത്തിന് പിന്തുണയുമായി ജില്ലയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെടാൻ തയ്യാറാണെന്നും സംഘടന നേതാക്കൾ പറഞ്ഞു. കർഷകരെ മറന്നുള്ള സർക്കാർ നിലപാട് അംഗീകരിക്കാൻ ആവില്ലന്നും കർഷക വിരുദ്ധ ബില്ലുകൾ ഉടൻ പിൻവലിക്കണമെന്നുമാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.