query_builder Tue Dec 1 2020 2:44 PM
visibility 169
എ വി എം ഫൌണ്ടേഷൻ മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാമിന്റെ ജന്മദിനത്തിൽ സംഗീത സ്‌നേഹോത്സവ് 2020 വ്രിച്വൽ ആയി സംഘടിപ്പിച്ചു. എ വി എം മ്യൂസിക് കേരള അഡ്മിൻ ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ പ്രശസ്ത നടനും ഗിന്നസ് റെക്കോർഡ് ജേതാവുമായ കെ പി എ സി ലീലാ കൃഷ്ണൻ ഉൽഘാടനം ചെയ്തു
ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്രപിന്നണിഗായികയാണ് വാണി ജയറാം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ വെല്ലൂരിൽ ജനിച്ചു. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് വാണി ജയറാം സംഗീതം പഠിച്ചത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ പാടിത്തുടങ്ങി. ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചത് ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനാണ്.
1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്ന ഗാനത്തിലൂടെ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ നേടി. മുഹമ്മദ് റഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം പാടിയ വാണി ജയറാം 1974-ൽ ചെന്നൈയിലേക്ക് തന്റെ താമസം മാറ്റിയതിനുശേഷമാണ് ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും സജീവമായത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിൽ പാടിയ അവർ എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.എ. മഹാദേവൻ, എം.കെ. അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ. റഹ്മാൻ എന്നിവരുടെയൊക്കെ പാട്ടുകൾക്ക് ശബ്ദം നല്കി.
സ്വപ്നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്.
1975, 1980, 1991 എന്നീ വർഷങ്ങളിൽ
-ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു
എ വി എം ഫൌണ്ടേഷൻ മ്യൂസിക് ക്ലബ് കേരള അഡ്മിൻ ഷിബു റാവുത്തറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച സംഗീത സ്‌നേഹോത്സവ് 2020 കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സംഗീത പ്രേമികൾ പങ്കെടുത്തു. പ്രശസ്ത ഗായിക രേഷ്മ വിജിത്തിന്റെ പ്രാർത്ഥന ഗാനത്തോടെ ആരംഭിച്ച സ്‌നേഹോത്സവ് 2020 ഇൽ ഗായകരായ പ്രശസ്ത ഗായിക കൊല്ലം ശോഭ ശരത്, ചിറയിൻകീഴ് ഹേമലത, അയത്തിൽ മഞ്ജു ഷാജഹാൻ, കൊല്ലം കെ പി ആന്റണി, വി. റാണി,, വർക്കല റീനാ സെൽമി, ഹാദിയ മാഹീൻ, അഖില ജോസ് എന്നിവർ പാട്ടുകൾ പാടി. പരിപാടിയുടെ അവതരണം ആലപ്പുഴ അഡ്മിനും എഫ് എം റേഡിയോ അവതാരകനുമായ സിയാദ് നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സൗന്ദർ രാജ്, അഡ്മിൻമാരായ ഷൈല, കണ്ണൂർ സിദ്ദിഖ് ഉമർ, തൃശൂർ പി എസ് ബഷീർ, എറണാകുളം സിൽവി വിജയൻ, കോട്ടയം നിഷ റഹിം, പുത്തൂർ ജോയ്, കൊട്ടിയം ഷീജ,
ഷംനമാഹീൻ, വർക്കല ടസ്‌ലി, തിരുവനന്തപുരം ഉണ്ണി കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.