query_builder Tue Dec 1 2020 2:45 PM
visibility 162
ചുഴലിക്കാറ്റ് ജാഗ്രത. നെയ്യാർഡാം ഷട്ടറുകൾ തുറന്നു
നെയ്യാർഡാം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ് കിട്ടിയതിനെ തുടർന്ന് നെയ്യാർ അണക്കെട്ട് തുറന്നു. നാല് സ്പിൽവേ ഷട്ടറുകളും 10 സെ.മീ ഉയർത്തിയത്. മഴ സമയത്ത് നാല് ഷട്ടറുകളും ഉയർത്തിയിരുന്നുവെങ്കിലും മഴ ശമിച്ചതിനെ തുടർന്ന് അടച്ചിരുന്നു. നിർദ്ദേശം വന്നതോടെ അണക്കെട്ട് തുറക്കുകയായിരുന്നു. ഇപ്പോൾ അണക്കെട്ടിൽ 84. 08 മീറ്റർ വെള്ളമാണ് ഉള്ളത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 84.750 ആണ്.