query_builder Tue Dec 1 2020 3:20 PM
visibility 219
ദിവസങ്ങൾക്ക് മുൻപ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്ന നേതാക്കളെ പുറത്താക്കിയിരുന്നു.

തിരുന്നാവായ:വിമതരായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പുറത്താക്കിയതിന് പിന്നാലെ നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി കോണ്‍ഗ്രസ് നേതൃത്വം. ഡി.സി.സി അംഗവും തിരുന്നാവായയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.പി മൊയ്തീന്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് എം.അരവിന്ദന്‍, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി സോളമന്‍ എന്നിവര്‍ക്കാണ് ഡി.സി.സി പ്രസിഡൻ്റ് വി.വി പ്രകാശ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നും പാർട്ടി അച്ചടക്കം ലംഘിക്കുന്നതായും കാണിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് പാർട്ടിയിൽ നിന്ന് പുറത്താക്കാതെയിരിക്കാൻ നേതാക്കൾക്ക് ഡി.സി.സി ഷോക്കോസ് നോട്ടീസ് നൽകിയിരിക്കുന്നത്.