query_builder Tue Dec 1 2020 3:36 PM
visibility 163
കുമളി: കേന്ദ്ര സർക്കാരിനെതിരെയും, യു. ഡി. എഫിനെതിരെയും എം. എം. മണി രൂക്ഷമായി വിമർശിച്ചു. സർക്കാർ തുടർ ഭരണം നടത്തണ്ടിയത് ജനങ്ങളുടെ ആവശ്യമാണ്. സർക്കാർ നാലെര വർഷം നടത്തിയ ജനകീയ പ്രവർത്തനങ്ങൾക്ക് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ ജനങ്ങളുടെ അംഗീകാരം ലഭിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി വിവിധ മേഖലകളിൽ വിജയം കൈവരിക്കും. സർക്കാരിൻ്റെ വികസന ഭരണത്തിന് പൂട്ടിടാനാണ് കേന്ദ്ര ഏജൻസികൾ വഴിയുള്ള അന്വേഷണം വഴി ലക്ഷ്യം വയ്ക്കുന്നത് എന്നും എം. എം. മണി കുമളിയിൽ പറഞ്ഞു.
ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികളെ യോഗത്തിൽ പരിചയപ്പെടുത്തി. സി. പി. ഐ. ജില്ലാ കൗൺസിൽ അംഗം പി. എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എൽ. ഡി. എഫ്. നേതാക്കളായ വി. ഐ. സിംസൺ, കെ. ജെ. ദേവസ്വ, എസ്. ചന്ദ്രശേഖരൻ പിള്ള, ജോസ് ഫിലിപ്പ്, ജി.വിജയാനന്ദ് എന്നിവർ സംസാരിച്ചു.
