query_builder Tue Dec 1 2020 4:08 PM
visibility 171
ദിനാചരണത്തിന്റെ ഭാഗമായി റെഡ് റിബണ്‍ ക്യാമ്പയിനും മറ്റ് ബോധവല്‍ക്കരണ പരിപാടിയും ഒരുക്കിയിരുന്നു

അടിമാലി: ലോക എയിഡ്‌സ് ദിനത്തോടനുബന്ധിച്ച് അടിമാലിയില്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ സബ് ജഡ്ജ് ദിനേശ് എം പിള്ള ദിനാചരണ പരിപാടിയില്‍ സംബന്ധിച്ചു.അടിമാലി ബ്ലോക്ക്പഞ്ചായത്ത് ഹാളിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സിന്റെ സഹകരണത്തോടെ ആര്‍ഷഭാരത് സുരക്ഷാപദ്ധതിയുടെ ഭാഗമായ ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ ഭക്ഷ്യ ധാന്യ കിറ്റുകള്‍ വിതരണം ചെയ്തു.ദിനാചരണത്തിന്റെ ഭാഗമായി റെഡ് റിബണ്‍ ക്യാമ്പയിനും മറ്റ് ബോധവല്‍ക്കരണ പരിപാടിയും ഒരുക്കിയിരുന്നു.ഉത്തരവാദിത്വം പങ്ക് വക്കാം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാമെന്നതാണ് ഈ വര്‍ഷത്തെ എയിഡ്‌സ് ദിന സന്ദേശം. ആര്‍ഷഭാരത് സുരക്ഷാ പദ്ധതി മോണിറ്ററിംഗ് ആന്‍ഡ് ഇവാലുവേഷന്‍ ഓഫീസര്‍ ആതിര മരിയാ ജോസ്,ആര്‍ഷ ഭാരത് സുരക്ഷാ പദ്ധതി പ്രൊജക്ട് മാനേജര്‍ സന്തോഷ് മാത്യു,സിസ്റ്റര്‍ റെജി അഗസ്റ്റിന്‍,ആര്‍ഷഭാരത് സുരക്ഷാ പദ്ധതി ഔട്ട് റീച്ച് വര്‍ക്കര്‍ സുജ ഇബ്രാഹിം,അമ്പിളി എന്‍ തുടങ്ങിയവര്‍ ദിനാചരണ പരിപാടിയില്‍ പങ്കെടുത്തു.