query_builder Tue Dec 1 2020 4:29 PM
visibility 160
സര്‍ക്കാര്‍ നാട്ടിലെ തൊഴിലാളികളുടെ താല്‍പര്യമൊ കര്‍ഷകരുടെ താല്‍പര്യമോ സംരക്ഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി

അടിമാലി: കേരളത്തിലുടനീളം യുഡിഎഫിനനുകൂലമായ ഒരു കാറ്റ് വീശുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.യുഡിഎഫ് അടിമാലിയില്‍ സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമവും കുടുംബയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ നാട്ടിലെ തൊഴിലാളികളുടെ താല്‍പര്യമൊ കര്‍ഷകരുടെ താല്‍പര്യമോ സംരക്ഷിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു യുഡിഎഫ് അടിമാലിയില്‍ സ്ഥാനാര്‍ത്ഥി സംഗമവും കുടുംബയോഗവും സംഘടിപ്പിച്ചത്.
അടിമാലി സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ അടിമാലി മേഖലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.യുഡിഎഫ് ദേവികുളം നിയോജക മണ്ഡലം ചെയര്‍മാന്‍ എം ബി സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടുക്കി എം പി അഡ്വ.ഡീന്‍ കുര്യാക്കോസ്,ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍,എസ് അശോകന്‍,റോയി കെ പൗലോസ്,ഇ എം അഗസ്തി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.