query_builder Tue Dec 1 2020 4:42 PM
visibility 179
സുൽത്താൻ ബത്തേരി: ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ നടക്കുന്നത് തുടർക്കഥയായതോടെ പൊതുജനങ്ങൾക്ക ജാഗ്രത നിർദേശവുമായി സുൽത്താൻ ബത്തേരി പൊലിസ്. വീടുകൾ അടച്ചുപൂട്ടി പോകുന്നവർ പൊലിസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന മുന്നറിയിപ്പാണ് പൊലിസ് നൽകിയിരിക്കുന്നത്.
വീട് അടച്ചിട്ട് മറ്റിടങ്ങളിലേക്ക് പോകുന്നവർ നിർബന്ധമായും സമീപത്തെ സ്റ്റേഷനിൽ വിവരമറിയിക്കണം. കൂടാതെ വീട്ടിൽ വൈകുന്നേരങ്ങളിൽ ലൈറ്റില്ലാത്തതും, പത്രങ്ങൾ പകൽ സമയങ്ങളിലടക്കം പുറത്തുതന്നെ കിടക്കുന്നതും, ഗേറ്റ് പുറത്തുനിന്നും പൂട്ടിപോകുന്നതും മോഷ്ടാക്കൾക്ക് വീട്ടിൽ ആളില്ലന്ന കാര്യം മസിലാക്കാനും മോഷണം നടക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ റസിഡൻസ് അസോസിയേഷനുകൾക്ക് വീട് അടച്ചുപൂട്ടിപോകുന്ന വിവരം പൊലിസ് സ്റ്റേഷനിൽ അറിയിക്കണമെന്ന സന്ദേശം നൽകിയതായും സ്‌പെഷ്യൽ സ്‌ക്വാഡുകൾ ഫോം ചെയ്തതായും സുൽത്താൻ ബത്തേരി പൊലിസ് ഇൻസ്‌പെക്ടർ ജി പുഷ്പകുമാർ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം കൂടിയ സാഹചര്യത്തിലാണ് പൊലിസിന്റെ നിർദേശം. കഴിഞ്ഞ ദിവസം ബത്തേരി നായക്കട്ടി ചിത്രാലക്കരയിൽ അടച്ചിട്ട് വീട് കുത്തിതുറന്ന് ഇരുപതര ലക്ഷം രൂപയും22 പവൻ് സ്വർണ്ണവും കവർന്നിരുന്നു.