query_builder Tue Dec 1 2020 4:53 PM
visibility 168

കൊഴിഞ്ഞാമ്പാറ ; ഡ്രൈ ഡേയിൽ അനധികൃതമായി വിൽപ്പന നടത്താൻ കൊണ്ടുവന്ന 30 കുപ്പി തമിഴ്നാട് വിദേശമദ്യം പോലീസ് പിടികൂടി. എരുത്തേമ്പതി, കൈകാട്ടി സ്വദേശി നിതിൻ, വ; 30 ആണ് അറസ്റ്റിലായത്. 180 ML വീതമുള്ള 30 മദ്യക്കുപ്പികളും, പ്രതി സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി വലയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും. തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് വരും ദിവസങ്ങളിൽ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന ഉണ്ടാകും
പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ൻ്റെ നിർദ്ദേശാനുസരണം കൊഴിഞ്ഞാമ്പാറ സബ് ഇൻസ്പെക്ടർ S. അൻഷാദ്, GSI രാജേഷ്, Asiസുരേഷ് ബാബു Asi സുജികുമാർ, SCPO കലാധരൻ, CPO നൗഷാദ്, SSB. S.I. കൃഷ്ണ കുമാർ, ഡാൻസാഫ് സക്വാഡ് അംഗങ്ങളായ S. I . Sജലീൽ, V. ജയകുമാർ, B.നസീറലി എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.