query_builder Tue Dec 1 2020 5:21 PM
visibility 160
എല്‍ഡിഎഫ്,യുഡിഎഫ്,എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം എഡിഎംകെയും ഇവിടെ മത്സരരംഗത്തുണ്ട്

അടിമാലി: തോട്ടം മേഖലയില്‍ ഇത്തവണ കടുത്തപോരാട്ടം നടക്കുന്നൊരു വാര്‍ഡുണ്ട്.ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാംവാര്‍ഡ്.545 വോട്ടുകള്‍ മാത്രമുള്ള ഇവിടെ 7 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.ഓരോ വോട്ടും വിലയേറിയതാണെന്ന് തിരിച്ചറിവ് വാര്‍ഡിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം കൂട്ടുന്നു.എല്‍ഡിഎഫ്,യുഡിഎഫ്,എന്‍ഡിഎ മുന്നണികള്‍ക്കൊപ്പം എഡിഎംകെയും ഇവിടെ മത്സരരംഗത്തുണ്ട്.ഇവക്കു പുറമെ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിമതരായി രംഗത്തിറങ്ങിയ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വാര്‍ഡില്‍ ജനവിധി തേടുന്നു.കഴിഞ്ഞ 5 വര്‍ഷക്കാലം കൈയ്യിലിരുന്ന വാര്‍ഡ് കൈവിട്ട് പോകാതിരിക്കാന്‍ എല്‍ഡിഎഫും വാര്‍ഡ് കൈക്കലാക്കാന്‍ യുഡിഎഫും എന്‍ഡിഎയും പ്രചാരണജോലികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.എഡിഎംകെയും വാര്‍ഡില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.ഓരോ വോട്ടും നിര്‍ണ്ണായക ഘടകമാകുമെന്നതിനാല്‍ വാര്‍ഡില്‍ ഇത്തവണ മത്സരഫലം പ്രവചനാതീതമാണ്.