query_builder Tue Dec 1 2020 5:59 PM
visibility 171

നാദാപുരം: റോഡിൽ മുറിച്ചിട്ട തണൽ മരത്തടികൾ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു. തണ്ണീർ പന്തൽ അരൂർ റോഡിൽ
പോസ്റ്റാഫീസിനു സമീപത്ത് മൂന്നു മാസങ്ങൾക്ക് മുമ്പാണ് നാട്ടുകാർക്ക് അപകട ഭീഷണി ഉയർത്തിയ തണൽ മരം മുറിച്ചു മാറ്റിയത്. ഇവ ഇവിടെ നിന്നും നീക്കം ചെയ്യുന്നതിന് നടപടി എടുക്കാത്തതാണ് നാട്ടുകാർക്ക് പ്രയാസം സൃഷ്ടിക്കുന്നത്. കൊടും വളവിലെ വീതി കുറഞ്ഞ റോഡിൽ കിടക്കുന്ന തടിമരക്കൂട്ടം അപകടം വരുത്തിവയ്ക്കുകയാണ് . നീക്കം ചെയ്യണെമെന്ന പരാതിയുമായി സമീപിക്കുമ്പോൾ പഞ്ചായത്തും
വനം വകുപ്പും പരസ്പരം പഴി ചാരി ഒഴിഞ്ഞു
മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇവ ഉടൻ
എടുത്ത് മാറ്റണെമെന്നാണ് നാട്ടുകാരുടെ ആവശ്യം.