query_builder Wed Dec 2 2020 12:25 AM
visibility 207

കണ്ണൂർ: മുൻ പിൻ നോക്കാതെ അധ്യാപകൻ നടത്തിയ രക്ഷാപ്രവർത്തനത്തിന് നാടിന്റെ കൈയ്യടി .പുഴയിൽ ഒഴുക്കിൽപ്പെട്ട കൊച്ചുകുട്ടിയേയും രക്ഷിക്കാനിറങ്ങിയ ബന്ധുവിനെയും പ്രഭാത നടത്ത ത്തിനിറങ്ങിയ അധ്യാപകൻ രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ആറരയോടെ മുണ്ടേരി കടവ് പക്ഷിസാങ്കേതത്തിനടുത്താണ് സംഭവം. പക്ഷികളെ കാണാനെത്തിയ പടന്നോട്ട് ഏച്ചൂർ കോട്ടം റോഡിലെ പറമ്പിൽ ഹൗസിൽ സജീർ–-ജുമൈസത്ത് ദമ്പതികളുടെ മകൾ നാലുവയസ്സുള്ള ആയിഷയും രക്ഷിക്കാനിറങ്ങിയ ബന്ധു ഫസൽ (35) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. കരയിലുണ്ടായിരുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും നിലവിളികേട്ട് അത് വഴിവന്ന സിറ്റി ദീനുൽ ഇസ്ലാം സഭ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ പി ശ്രീനിത്ത് പുഴയിലേക്ക് ചാടി ഇരുവരെയും കരയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് അപകടനില തരണം ചെയ്തു. യുവാവിന് കാര്യമായ പരിക്കില്ല. മുണ്ടേരി കടവിൽ നിരവധിപ്പേരാണ് ദിനംപ്രതി എത്തുന്നുന്നത്.