query_builder Wed Dec 2 2020 12:35 AM
visibility 168
സുൽത്താൻ ബത്തേരി: ഇറിഗേഷൻ വകുപ്പ് വയനാട്ടിൽ പുതുതായി നിർമ്മിക്കുന്നതിനായി ശുപാർശ ചെയ്ത തൊണ്ടാർ, കടമാൻതോട് ജല പദ്ധതികൾ ഉപേക്ഷിക്കണമെന്നാണ് വയനാട് പ്രകൃതിസംരക്ഷണ സമിതിയുടെ ആവശ്യം.പദ്ധതികൾ വയനാട്ടിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വരുത്തും. നിൽവിൽ വയനാട്ടിലെ രണ്ട് അണക്കെട്ടുകൾ കാരണം ഉണ്ടാക്കിയിട്ടുള്ള സാമൂഹ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങൾ ജില്ലയ്ക്ക് തങ്ങാവുന്നതിലധികമാണന്നാണ് സമിതി ചൂണ്ടി കാണിക്കുന്നത്.സംഭരണ ശേഷിയുടെ മുപ്പത് ശതമാനം ജലം കാർഷിക ആവശ്യങ്ങൾ നൽകുമെന്ന് പറഞ്ഞ് നിർമ്മിച്ച ബാണാസുര സാഗർ പദ്ധതിയിൽ നിന്നും ഇതുവരെ ജലം നൽകിയിട്ടില്ല. നാല് പതിറ്റാണ്ട് മുമ്പ് 11 കോടി രൂപ അടങ്കൽ തുകയ്ക്ക് ആരംഭിച്ച പദ്ധതി 500 കോടി രൂപ ചെലവഴിച്ചിട്ടും ലക്ഷ്യം കണ്ടിട്ടില്ലന്നും സമിതി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ഗോത്ര വിഭാഗങ്ങളെയടക്കം നൂറ് കണക്കിന് കർഷക കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും കൃഷിയിടങ്ങൾ നശിപ്പിച്ചും നിർമ്മിക്കാനുദ്ദേശിക്കുന്ന തൊണ്ടാർ കമാൻതോട് പദ്ധതികൾ വൻ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഇതിനു പിന്നിൽ ഉദ്യോഗസ്ഥരും രഷ്ട്രീയ നേതാക്കളും കരാറുകാരുമുൾപ്പെടുന്ന മാഫിയയാണന്നുമാണ് പ്രകൃതിസംരക്ഷണ സമിതി ആരോപിക്കുന്നത്. കാവേരി നദിയിൽ നിന്നും സംസ്ഥാനനുവദിച്ച 21 ടി എംസി വെളളം ഉപയോഗപ്പെടുത്താനെന്ന പേരിലാണ് ഇറിഗേഷൻ വകുപ്പ് തൊണ്ടാർ, കടമാൻതോട് ജലസേചന പദ്ധതികൾ നിർമ്മിക്കാനൊരുങ്ങുന്നത്.