query_builder Wed Dec 2 2020 2:09 AM
visibility 225
ഖൈബർ കോളനിയിലെ പാറപ്പുറത്ത് മിഥുലാജ് (19) ആണ് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്

കുറ്റിപ്പുറം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു.
മൂടാൽ എം.എം.എം സ്കൂളിന് സമീപത്തെ ഖൈബർ കോളനിയിലെ പാറപ്പുറത്ത് കുഞ്ഞിമൊയ്‌തീൻ എന്ന കുഞ്ഞാപ്പുവിൻ്റെ മകൻ മിഥുലാജ് (19) ആണ് സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്. സുഹൃത്തിൻ്റെ കൂടെ ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന മിഥുലാജ്
പൂക്കാട്ടിരി അങ്ങാടിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ സമീപത്തെ മതിലിൽ ചെന്ന് വീണ മിഥുലാജിൻ്റെ തലയിടിച്ചാണ് സാരമായ പരിക്കേറ്റത്. പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മിഥുലാജ് വെൻൻ്റിലേറ്ററിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. മരണമടഞ്ഞ മിഥുലാജ് സജീവ എംഎസ്എഫ് പ്രവർത്തകനായിരുന്നു.മാതാവ് :കുഞ്ഞിമ്മ.സഹോദരങ്ങൾ: റിയാസ് ബാബു, സമീർ, സാബിറ, റംല , അജ്മൽ.