query_builder Wed Dec 2 2020 2:53 AM
visibility 219

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിക്കുന്നു.
ഒറ്റപ്പാലം :ഓടികൊണ്ടിരുന്ന കാറിന് തീപിടുച്ചു.
പാവുകോണം സ്വദേശി നൗഫലിൻ്റെ കാറാണ് തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചത്.
ചൊവാഴ്ച രാവിലെ 8 മണിയോടെ വാണിയംകുളത്താണ് അപകടം. കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് നൗഫൽ ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. ഷൊർണൂരിൽ നിന്ന് സീനിയർ ഫയർ സ്റ്റെഷൻ ഓഫീസർ കെ സജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തീ അണച്ചത്. കാറിൽ നിന്നുള്ള വാതകചോർച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗ്മനം. പാലക്കാട് - കുളപ്പുള്ളി പാതയിൽ അരമണികൂറോളം ഗതാഗതം തടസ്സപ്പെട്ടു.