query_builder Wed Dec 2 2020 4:02 AM
visibility 177
കാഞ്ഞങ്ങാട്: ക്ഷേമനിധിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിച്ച ക്ഷീരകർഷകന് ക്ഷീര സംഘം 1.15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കാസർകോട് ഉപഭോക്ത്യ കോടതി വിധിച്ചു. ഭീമനടി കുറുഞ്ചേരിയിലെ ബി. കുഞ്ഞുമുഹമ്മദ് (72) നൽകിയ കേസിലാണ് വിധി. ഒരു ലക്ഷം രൂപ ക്ഷേമനിധി ആനുകൂല്യം നിഷേധിച്ചതിനുള്ള നഷ്ടപരിഹാരമായും 15,000 രൂപ കോടതി ചെലവുകൾക്കുമായാണ് സംഘം പരാതിക്കാരന് നൽകേണ്ടത്. ഭീമനടി കാലിക്കടവ് ക്ഷീരസംഘത്തിൽ പാലളക്കുന്ന ഇദ്ദേഹത്തിന് ക്ഷേമനിധി ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതുടർന്ന് 2016 നവംബറിൽ നൽകിയ പരാതിയിലാണ് കോടതി വിധീ. പരാതിക്കാരനു വേണ്ടി അഡ്വ.സോജൻ കുന്നേൽ ഹാജരായി. 