query_builder Wed Dec 2 2020 5:09 AM
visibility 764
ഈ മേഖലകളില്‍ കാട്ടാനശല്യവും രൂക്ഷമാണ്

അടിമാലി: ദിവസങ്ങള്‍ കഴിയുന്തോറും ഹൈറേഞ്ച് മേഖലയില്‍ വന്യമൃഗശല്യം ഏറിവരികയാണ്.മൂന്നാറടക്കമുള്ള ഇടങ്ങളില്‍ കാട്ടാനകള്‍ ഭീതി പടര്‍ത്തുമ്പോള്‍ ചിന്നക്കനാല്‍, പെരിയകനാല്‍ മേഖലകളില്‍ പുലിപ്പേടിയിലാണ് പ്രദേശവാസികള്‍.ദിവസങ്ങള്‍ക്ക് മുമ്പ് തോട്ടം തൊഴിലാളികള്‍ പുലിയെ കണ്ടതായി പറയപ്പെടുന്നു. ഇതിനു ശേഷം വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വ്യാപകമായി ആക്രമണം ഉണ്ടാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.കഴിഞ്ഞ ദിവസം പെരിയകനാല്‍ എസ്റ്റേറ്റില്‍ പശുവിനെ വന്യമൃഗം കടിച്ച് കൊന്നിരുന്നു.എന്നാല്‍ ആക്രമണം നടത്തുന്നത് കാട്ടുപട്ടികളാണെന്നാണ് വനംവകുപ്പിന്റെ വാദം.വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് ആളുകള്‍ക്കിടയിലും ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.പ്രദേശത്ത് നിരീക്ഷണം നടത്തി ഭീതിയകറ്റണമെന്ന ആവശ്യം പ്രദേശവാസികള്‍ മുമ്പോട്ട് വയ്ക്കുന്നു.ഈ മേഖലകളില്‍ കാട്ടാനശല്യവും രൂക്ഷമാണ്.