query_builder Wed Dec 2 2020 6:04 AM
visibility 210

നാദാപുരം:ഒഴിവ് സമയത്ത് പുതിയ പരീക്ഷണവുമായി വിദ്യാർഥി. ബൈക്ക് എഞ്ചിൻ
ഉപയോഗിച്ച് നാലുചക്ര വാഹനം രൂപ കൽപന ചെയ്താണ് സ്കൂൾ വിദ്യാർഥി പനാട മുഹമ്മദ് സിനാന്റെ പരീക്ഷണം. ഇരുമ്പ് ഫ്രയിമിൽ തീർത്ത പ്രതലത്തിലാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഇതുമായി സ്റ്റിയറിംഗ്, നാലുവീലുകൾ, ഇരിക്കാനുള്ള സീറ്റുമുണ്ട്. ഗിയർലെസ് സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന വാഹനത്തിൽ നിരത്തിലൂടെ രണ്ടു പേർക്ക് സഞ്ചരിക്കാം. വാഹനത്തോടുള്ള കമ്പവും യുട്യൂബിലെ ഇത്തരം നിർമ്മാണ പ്രവർത്തനവുമാണ് തന്നെ ഇതിനായി പ്രേരിപ്പിച്ചതെന്ന് സിനാൻ പറഞ്ഞു. ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥിയാണ്.