query_builder Wed Dec 2 2020 6:39 AM
visibility 223
ചേലക്കര പള്ളി പെരുന്നാൾ 3, 4 തിയ്യതികളിൽ ആഘോഷിക്കും.
ചേലക്കര : ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളി പെരുന്നാൾ ഡിസംബർ 3, 4 തിയ്യതികളിലായി ആഘോഷിക്കും.. മൂന്നിന് വൈകിട്ട് സന്ധ്യ നമസ്കാരം, പ്രദക്ഷിണം, ആശീർവ്വാദം 4 ന് പ്രഭാത നമസ്ക്കാരം തുടർന്ന് 8 ന് വിശുദ്ധ കുർബ്ബാന, മൂന്നാം മണി നമസ്ക്കാരം, കുർബ്ബാന, പ്രദക്ഷിണം, ആശീർവ്വാദം. 
റവ.ഫാദർ ഐസക്ക് കോർ എപ്പിസ്ക്കോപ്പ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും, റവ.ഫാദർ . ജോയ് പുലിക്കോട്ടിൽ, റവ.ഫാദർ .തോമസ് ചാണ്ടി എന്നിവർ സഹകാർമ്മികർ ആയിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടക്കുകയെന്ന്. വികാരി ഫാദർ ജോസഫ് മാത്യു, ട്രസ്റ്റി കെ.സി ജോയ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.