query_builder Wed Dec 2 2020 8:13 AM
visibility 204

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട് യുവാവിനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജ് (45) ആണ് മരിച്ചത്. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കര്‍ഷകനായ മനോജ് വീടിന് തൊട്ടടുത്തുള്ള തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചാലയിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്. സ്ഥലത്തു നിന്ന് നാടന്‍ തോക്ക് പോലിസ് കസ്റ്റഡിയിലെടുത്തു. ലൈസന്‍സില്ലാത്ത തോക്ക് കൈവശം വെച്ചതിന് പോലിസ് കേസെടുത്തു