query_builder Wed Dec 2 2020 8:33 AM
visibility 162
ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ. കരീം ഉദ്ഘാടനം നിർവഹിച്ചു

കോട്ടക്കല്‍:മഞ്ചേരി നഗരസഭയുടെ കീഴില്‍ മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തിലുള്ള സി. എഫ്. എല്‍. ടി. സികളിലെ ജീവനക്കാരെയും നിര്‍ദേശങ്ങള്‍ നല്‍കിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ആദരിച്ചു. മുട്ടിപ്പാലം, നോബിള്‍ ക്യാംപസ്, ജയില്‍ തുടങ്ങിയ സി.എഫ്.എല്‍.ടിസികളിലെ ജീവനക്കാരെയുമാണ് ആദരിച്ചത്.ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍കരീം ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് കലക്ടര്‍ എ. വിഷ്ണു രാജ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. നന്ദകുമാര്‍, മാസ് മീഡിയ ഓഫീസര്‍ കെ. രാജു തുടങ്ങിയവര്‍ പങ്കെടുത്തു.