query_builder Wed Dec 2 2020 8:38 AM
visibility 164
സ്പീഡ് പോസ്റ്റിൻ്റ ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക

കോട്ടക്കല്‍:കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കുന്നവരില്‍ നിന്ന് തപാല്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. കാലതാമസം ഒഴിവാക്കാനായി സ്‌പെഷ്യല്‍ തപാല്‍ വോട്ട് സ്പീഡ് പോസ്റ്റ് വഴി അയക്കുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കുന്നത്. സ്പീഡ് പോസ്റ്റിന്റെ ചെലവ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ് വഹിക്കുക. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കമ്മീഷണര്‍ അറിയിച്ചു.