query_builder Wed Dec 2 2020 9:13 AM
visibility 167
ബി.ജെ.പി മേഖലാ വൈസ് പ്രസിഡൻ്റ് കെ.ക സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: ദേശീയ ജനാധിപത്യ സംഖ്യം വളാഞ്ചേരി നഗരസഭ സ്ഥാനാര്‍ത്ഥികളുടെ സംഗമവും കണ്‍വെന്‍ഷനും നടത്തി.വളാഞ്ചേരി സാന്ദീപനി വിദ്യാനികേതനില്‍ വെച്ചുനടന്ന കണ്‍വെന്‍ഷന്‍ ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ പ്രസിഡന്റ് സുരേഷ് പൈങ്കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശന്‍, മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള ,ജില്ലാ കമ്മറ്റി അംഗം സുരേഷ് പാറതൊടി എന്നിവര്‍ സംസാരിച്ചു. മുനിസിപ്പല്‍ സെക്രട്ടറി രവീന്ദ്രന്‍ പച്ചീരി സ്വാഗതവും മോഹന്‍ കോതോള്‍ നന്ദിയും പറഞ്ഞു.

എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ സംഗമവും ബി.ജെ.പി തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷനും ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് കെ.കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു