query_builder Wed Dec 2 2020 9:31 AM
visibility 164

ഇടതു കോട്ടയായ കുറ്റ്യാടി മാറിയതുപോലെ തിരുവള്ളൂരും മാറുമെന്ന് പാറക്കൽ അബ്ദുല്ല
വടകര: ഇടതു കോട്ടയായ കുറ്റ്യാടി മാറിയതുപോലെ തിരുവള്ളൂരും മാറുമെന്നും വികസനം കൊതിക്കുന്ന ജനങ്ങള്‍ യുഡിഎഫ് നെ വിജയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവള്ളൂര്‍ പഞ്ചായത്ത് പതിനാല്, പതിനെട്ട് വാര്‍ഡുകളുടെ സംയുക്ത യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാക്കേരീമ്മല്‍ അഷ്‌റഫ് ഹാജി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് യുഡിഎഫ് കണ്‍വീനര്‍ ആര്‍.കെ മുഹമ്മദ്, എഫ്.എം മുനീര്‍, സി.ആര്‍.സജിത്ത്, വി.കെ.ഇസ്ഹാഖ്, വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ എന്‍.സാബിത്ത്, സീജ പള്ളിക്കുന്നത്ത്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി രഞ്ജിനി വെള്ളാച്ചേരി,പി.എം. വിശ്വനാഥന്‍, അമ്മദ് ഹാജി, സന്തോഷ് മുല്ലേരി,മൂസ്സ ഹാജി പുന്നക്കോട്ടില്‍ റഹീം എന്നിവര്‍ സംസാരിച്ചു
യുഡിഎഫ് ന്റെ വികസന അജണ്ട ജനങ്ങള്‍ അംഗീകരിക്കുമെന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫ് ന് വോട്ടു ചെയ്യുമെന്നും പാറക്കല്‍ അബ്ദുള്ള എംഎല്‍എ.
തിരുവള്ളൂർ പഞ്ചായത്തിലെ ഇരുപതാം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കോട്ടപ്പള്ളിയിൽ പാറക്കൽ അബ്ദുല്ല MLA ഉൽഘാടനം നിർവ്വഹിച്ചു.
രാജീവൻ മണക്കുനി അധ്യക്ഷത വഹിച്ചു. ചുണ്ടയിൽ മൊയ്തു ഹാജി, എടവത്ത്ക്കണ്ടി കുഞ്ഞിരാമൻ, p ഇബ്രാഹീം ഹാജി എം പി ഷാജഹാൻ ,രാജൻ നിടുംകുനി ,നൗഫൽ സി എ , ഷബീർ കോട്ടപ്പള്ളി, എം സി മുഹമ്മദ് ഹാജി, സാദത്ത് പി ജഹാന്ഗീർ ഇ കെ,അഫ്സൽ ഒ,ഫാസിൽ കെ സി,മജീദ് കുന്നുമ്മൽ,സുരേഷ് ബാബു, ഇരുപതാം വാർഡ് UDF സ്ഥാനാർഥി നബീല കെ സി എന്നിവർ സംസാരിച്ചു.മൂസ എളവന സ്വാഗതവും കാസിം കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.