query_builder Wed Dec 2 2020 9:44 AM
visibility 167
2018ലെ പ്രളയകാലത്തായിരുന്നു പാലത്തിന്റെ മധ്യഭാഗം ഒലിച്ച് പോയത്

അടിമാലി: പ്രാദേശിക വികസനം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് അടിമാലി ഗ്രാമപഞ്ചായത്തിലെ 18-ാംവാര്‍ഡിലെ വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമായി ഒരു കാര്യം പറയുവാനുണ്ട്.ഇതില്‍ രാഷ്ട്രീയം കാണരുതെന്ന അഭ്യര്‍ത്ഥനയോടെയാണ് പഞ്ചായത്തിലെ പന്ത്രണ്ടാംമൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തെ യാത്രക്കായി ആശ്രയിച്ചിരുന്നവര്‍ ഇക്കാര്യം മുമ്പോട്ട് വയ്ക്കുന്നത്.ദേവിയാര്‍ പുഴക്ക് കുറുകെ നിര്‍മ്മിച്ചിട്ടുള്ള മധ്യഭാഗം തകര്‍ന്ന പാലം യാത്രായോഗ്യമാക്കണം.പോയകാലത്തെ ചൊല്ലി പഴിചാരലുകള്‍ അരുത്.നാട്ടുകാരുടെ പൊതുവായൊരു ആവശ്യമാണ്.പ്രാദേശിക വികസനം ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സമയത്ത് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചുവെന്നേയൊള്ളു.2018ലെ പ്രളയകാലത്തായിരുന്നു പാലത്തിന്റെ മധ്യഭാഗം ഒലിച്ച് പോയത്.തകര്‍ന്ന ഭാഗത്ത് നാട്ടുകാര്‍ താല്‍ക്കാലിക സംവിധാനമൊരുക്കി കാല്‍നടയാത്ര സാധ്യമാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷമായി ജീവന്‍കൈയ്യില്‍പിടിച്ചാണ് യാത്ര.രാഷ്ട്രീയത്തിനപ്പുറം പ്രദേശത്തെ ഒരു പൊതു വിഷയമായി കണക്കിലെടുത്ത് പ്രശ്‌നപരിഹാരമാവശ്യപ്പെടുകയാണ് പ്രദേശവാസികളായ വോട്ടര്‍മാര്‍.