query_builder Wed Dec 2 2020 10:11 AM
visibility 161

കണ്ണൂർ: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന മൂന്ന് ലോറികള്‍ കണ്ണപുരം പോലിസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് കണ്ണപുരം അയ്യോത്ത് നിന്നും രണ്ട് ടിപ്പര്‍ ലോറികള്‍ പിടികൂടിയത്. പോലിസിനെ കണ്ട് ഡ്രൈവര്‍മാര്‍ ലോറികള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാട്ടൂല്‍ കടപ്പുറത്തു നിന്ന് അനധികൃതമായി കടല്‍പൂഴി ശേഖരിച്ച് ചെറുകുന്ന് കണ്ണപുരം ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നു. മടക്കര മാട്ടൂല്‍ കേന്ദ്രീകരിച്ച് അനധികൃത മണല്‍കടത്ത് സംഘങ്ങള്‍ വ്യാജ പാസുകള്‍ ഉപയോഗിച്ച് പോലും മണല്‍ കടത്തുന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വരും ദിവസങ്ങളിലും പരിശോധന കരശനമാക്കുമെന്ന് കണ്ണപുരം പോലിസ് പറഞ്ഞു. പിടിച്ചെടുത്ത മണല്‍ ലോറികള്‍ തുടര്‍നടപടിക്കായി കലക്ടര്‍ക്ക് വിട്ടുനല്‍കും.