query_builder Wed Dec 2 2020 11:15 AM
visibility 2257
വേലൂർ:ഇത് സ്വപ്ന രാമചന്ദ്രൻ.വേലൂരിന്റെ മരുമകൾ.വേലൂർ വെങ്ങിലശ്ശേരി പറക്കൂത്ത് രാമചന്ദ്രന്റെ ഭാര്യ. വേലൂരിന്റെ പൊതുപ്രവർത്തന രംഗത്ത് രാവും പകലും നിറഞ്ഞു നിൽക്കുന്ന സജീവ സാന്നിധ്യം. വിവാഹശേഷം 2005 ലാണ് സ്വപ്ന ഭർത്താവിന്റെ പാത പിൻതുടർന്ന് പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയത്.മഹിള കോൺഗ്രസ്സ് വേലൂർ മണ്ഡലം സെക്രട്ടറിയായാരുന്നു രംഗപ്രവേശം. 2005 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ വേലൂർ ഗ്രാമ പഞ്ചായത്ത് 6-ാം വാർഡിൽനിന്ന് ജനപ്രതിനിധിയായി സ്വപ്ന പഞ്ചായത്തിലെത്തി.ഒരു തുടക്കക്കാരി എന്ന യാതൊരുവിധ പതർച്ചയും കൂടാതെ തന്നെ തന്റെ വാർഡിലെ തന്നെ വിശ്വസിച്ച ജനങ്ങൾക്ക് എന്ത് ആവശ്യത്തിനും ഏത് സമയത്തും സ്വപ്ന അവരോടൊപ്പം നിന്നു.5 വർഷത്തിന് ശേഷം പഞ്ചായത്തംഗം എന്ന പദവിയിൽനിന്ന് മാറിസ്വപ്ന ജനങ്ങൾക്കിടയിലേക്ക് അവരിലൊരാളായി ഇറങ്ങിച്ചെന്നു.

മഹിള കോൺഗ്രസ്സ് കുന്നംകുളം നിയോജക മണ്ഡലം പ്രസിഡന്റ്,കുടുംബശ്രീ സി ഡി എസ് മെമ്പർ,മഹിള കോൺഗ്രസ്സ് തൃശ്ശൂർ ജില്ല സോഷ്യൽ മീഡിയ കോഡിനേറ്റർ,കില ഫാക്കൽറ്റി കൂടാതെ വേലൂരിൽ സ്ത്രീകളുടെ ഉന്നമനത്തിനായി വനിത സഹകരണ ബാങ്ക് രൂപീകരിച്ച് അതിന്റെ പ്രസിഡന്റ്,ജനശക്തി കടവല്ലൂർ ബ്ലോക്ക് കോഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച് വരുന്നു.2015 ൽ വീണ്ടും തന്റെ വാർഡായ 6 ൽ നിന്ന് ജനപ്രതിനിധിയായി പഞ്ചായത്തിലെത്തിയ സ്വപ്ന ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.വിളിച്ചാൽ വിളിപ്പുറത്താണെന്ന് പഴമക്കാർ പറയുന്നപോലെ ആർക്കും എന്ത് കാര്യത്തിനും സ്വപ്ന ഏത് സമയത്തും ജനങ്ങൾക്കൊപ്പം നിന്ന് അവർക്ക് വേണ്ടി പ്രവർത്തിക്കാൻ തയ്യാറായിരുന്നു എന്നത് തന്നെയാണ് സ്വപ്നയുടെ പ്രത്യേകത. എന്ത് കാര്യമാകട്ടെ അസാധ്യമാണെന്നചിന്തയില്ല പകരം ഇത് എനിക്ക് സാധിക്കും എന്ന ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ ഏത് പ്രവർത്തിയും ഏറ്റെടുത്ത് പ്രാവർത്തികമാക്കും.

.ഏറ്റെടുത്ത ദൗത്യംപൂർത്തിയാക്കാൻ ഏതറ്റം വരെപോകാനും മടിയുമില്ല. കക്ഷി രാഷ്ട്രീയ ഭേദമന്യേ തന്റെ വാർഡിൽ മാത്രമല്ല തന്നെ സമീപിക്കുന്ന ആർക്കും എന്തുസഹായവും ചെയ്യാനുളള മനസ്സാണ് സ്വപ്നയെ വേലൂരിന്റെ പ്രിയപ്പെട്ടവളാക്കിയതും. പൊതുപ്രവർത്തനരംഗത്ത് തന്നേക്കാളേറെ പരിചയസമ്പത്തുള്ള ഭർത്താവ് രാമചന്ദ്രന്റെ പിന്തുണയും സ്വപ്നക്ക് തുണയായിട്ടുണ്ട്. ഈപ്രവർത്തനങ്ങളുടെയെല്ലാം മികവിലാണ് തന്റെ വാർഡിൽ നിന്ന് മാറി 14-ാം വാർഡി ൽ നിന്ന് ജനവിധി തേടാൻ പാർട്ടി സ്വപ്നയെ നിയോഗിച്ചത്. ഇവിടെ സ്വപ്ന അന്യയല്. എല്ലാവർക്കും സ്വപ്നയെ നേരിട്ടറിയാം. കഴിഞ്ഞ വർഷങ്ങളിലെല്ലാം കക്ഷിരാഷ്ട്രീയ ഭേദമന്യേ ഏതൊരാളുടേയും ആവശ്യങ്ങൾക്കൊപ്പം നിന്നു എന്നതു കൊണ്ട് വലിയ സ്വീകാര്യതയാണ് പ്രചരണ വേളയിൽ ലഭ്യമാകുന്നത് അത് കൊണ്ട് തന്നെ സ്വപ്നയുടെസ്ഥാനാർത്ഥിത്വം മൂലം വാർഡിൽ വിജയം സുനിശ്ചിതമാക്കിയിരിക്കുകയാണ് യു ഡി എഫ്.

പൊതു പ്രവർത്തന രംഗത്ത് സമൂഹ്യ ബോധമുള്ള സ്ത്രീകളെത്തുന്നതോടെ വികസന കാഴ്ചപ്പാടിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന കാഴ്ചപ്പാടിനെ ശരിവെക്കുന്ന പ്രവർത്തനമാണ് ഇവരുടേത്. അടിസ്ഥാന വികസനവും, സ്ത്രീ സൗഹൃദമേഖലയും, വയോ മിത്ര പദ്ധതികൾ, റോഡ്. ജലം , വിദ്യാഭ്യാസം, കാർഷികം, ഹരിത പദ്ധതികൾ. സ്വയം തൊഴിൽ പരിശീലനം തുടങ്ങി അഞ്ച് കൊല്ലം എത്തരത്തിൽ വാർഡിനെ മികുവുറ്റതാക്കണമെന്ന വ്യക്തമായ പദ്ധതി ആവിഷ്ക്കരിച്ചാണ് സ്വപ്ന തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അത് കൊണ്ട് തന്നെ സ്വപ്ന വാർഡിനെ പ്രതിനിധീകരിക്കണമെന്നത് തന്നെയാണ്നാട്ടുകാരുടേയും, സുഹൃത്തുക്കളുടേയും പക്ഷം