query_builder Wed Dec 2 2020 11:20 AM
visibility 168
സ്വപ്ന തുല്യമായ വിദ്യഭ്യാസം ഒരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് ഇബ്രാഹിം ഹാജിയാണ്

കോട്ടക്കല്‍:സ്വപ്ന തുല്യമായ വിദ്യഭ്യാസം ഒരുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇബ്രാഹിം ഹാജിക്ക് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം.കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ന് കേരളത്തില്‍ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളുള്ള (അടല്‍ ടിങ്ക റിങ് ലാബ്, എയര്‍ കണ്ടീഷന്‍ കോണ്‍ഫറന്‍സ് ഹാള്‍, സ്വിമ്മിംഗ് പൂള്‍.......വിദ്യാലയമാണ്. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വിദ്യാലയത്തില്‍ എത്തുകയും വിദ്യാലത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നത് ഇബ്രാഹീം ഹാജിയാണ്.മാനേജര്‍ കറുത്തേടത്ത് ഇബ്രാഹീം ഹാജിയുടെ കഠിന പരിശ്രമത്തിന്റെ ഫലമായി 1979 ല്‍ ഹിന്ദി, മളയാളം, അറബിക്, സംസ്‌കൃതം, ഉറുദു എന്നീ ഭാഷകള്‍ ഉള്‍പ്പെടെ 3 ഡിവിഷനും 7 അധ്യാപകരുമായി തുങ്ങിയ ഈ വിദ്യാലയം ഇന്ന് ഇന്ന് ഇരുന്നൂറിലധികം ജീവനക്കാരും നൂറിലധികം ഡിവിഷനുകളും ആറായിരത്തിലധികം കുട്ടികളുമായി ഈ സ്ഥാപനം വളര്‍ന്നു കഴിഞ്ഞു. പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്ല മികച്ച വിദ്യഭ്യാസം ഒരുക്കുന്നതില്‍ മുഴുവന്‍ പങ്കും വഹിച്ചത് വിദ്യാലയത്തിന്റെ മാനേജര്‍ കറുത്തേടത്ത് ഇബ്രാഹിം ഹാജിയാണ്.വിദ്യഭ്യാസ മേഘയിലുള്ള പ്രവര്‍നങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ കറുത്തേടത്ത് ഇബ്രാഹീം ഹാജിയെ സംസ്ഥാന പേരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്