query_builder Wed Dec 2 2020 11:30 AM
visibility 234

നാദാപുരം: ആശുപത്രിയിൽ പരാക്രമം കാണിച്ച മധ്യ വയസ്കനെ മനസികാരോഗ്യ കേന്ദ്രത്തിേലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് കല്ലാച്ചിയിൽ നിന്നും നാദാപുരം പൊലീസാണ് ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ നാട്ടുകാരുടെ സഹായ
ത്തോടെ കഴിയുകയായിരുന്നു. ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ തണൽ അഗതി മന്ദിരത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ഇയാൾ ഇന്ന് കാലത്ത് മുതൽ കൂടുതൽ അക്രമ ണോത്സുകത കാണിക്കുകയായിരുന്നു. ഇതോടെ ആശുപത്രി ജീവനക്കാരും
രോഗികളും മണിക്കൂറുകളോളം മുൾമുനയിലായി.
ഏറെപ്പണിപ്പെട്ട്നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ
ഡോക്ടർമാർ കുത്തിവയ്പ് നൽകിയാണ് ഇയാളെ ശാന്തനാക്കിയത്. പിന്നീട് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യേ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു.നേരത്ത
വിഷ്ണു മംഗലത്ത് താമസിച്ചിരുന്ന ഇയാൾ അരൂരിലെ ബന്ധുക്കളുടെ സമീപത്തേക്ക് താമസം മാറ്റുകയായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന ക്രൈം വാരികയുടെ പ്രധാന ലേഖകരിൽ ഒരാളായിരുന്നു. ഇടക്കാലത്ത് മാനസിക രോഗത്തിന് അടിമ
പ്പെടുകയായിരുന്നു.