query_builder Wed Dec 2 2020 12:38 PM
visibility 161
പട്ടാമ്പി: പട്ടാമ്പി പാലത്തിൽ അറ്റകുറ്റപണികൾക്ക് തുടക്കമായി. പാലക്കാട് - ഗുരുവായൂർ സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന പാലത്തിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. രണ്ട് പ്രളയത്തെ അതിജീവിച്ച പട്ടാമ്പി പാലത്തിലാണിപ്പോൾ അറ്റകുറ്റപണികൾ നടത്തുന്നത്. ആദ്യ പ്രളയത്തിൽ പാലത്തിന്റെ കോണ്ക്രീറ്റ് കൈവരികൾ തകർന്നെങ്കിലും മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ഇടപെടലിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ഇരുമ്പു കൈവരികൾ സ്ഥാപിച്ചു. രണ്ടാം പ്രളയത്തിൽ പാലത്തിൽ സംഭവിച്ച ചെറിയ പരിക്കുകൾ പരിഹരിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എയുടെ ഇടപെടലിലൂടെ സര്ക്കാര് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തുന്നത്. അടർന്നു പോന്ന കോണ്ക്രീറ്റ് പാളികൾ പുനഃസ്ഥാപിക്കൽ കുഴികൾ, വിള്ളലുകൾ എന്നിവ അടക്കുക എന്നീ പ്രവർത്ഥികളാണ് നടത്തുന്നത്. പൊതുമരാമത്ത് വകുപ് പാലം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്. അതേസമയം പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലം നിർമ്മാണത്തിന്റെ സ്ഥലമേറ്റെടുക്കൽ പ്രവർത്തിക്ക് അനുമതിയായി. കിഫ്ബി ഫണ്ടുപയോഗിച്ച് 30 കൊടിരൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുക. പുതിയ പലത്തിനുള്ള കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്