query_builder Wed Dec 2 2020 12:50 PM
visibility 176
സഹോദരനെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ ജേഷ്ഠൻ റിമാന്റിൽ.
കൊല്ലങ്കോട്: വടവന്നൂർ മലയാമ്പള്ളം കറുത്തേടത്ത് വീട്ടിൽ വേലുവിന്റെ മക്കൾ തമ്മിലുള്ളതർക്കം വെട്ടിൽ കലാശിച്ചു.കൂട്ടുകാരുമായി വീട്ടിലിരുന്ന് മദ്യപിച്ചതിനെ സഹോദരൻ കൃഷ്ണകുമാർ (32) ജേഷ്ഠനായ മധു (41)വിന് ചോദ്യം ചെയ്തതിൽ പ്രകോപിച്ചാണ് വെട്ടിയ തെന്ന് പോലീസിൽ മൊഴി നൽകി.തിങ്കളാഴ്ച രാത്രിയിലുണ്ടായ തർക്കത്തെ തുടർന്ന് ചൊവ്വാഴച്ച പുലർച്ച നാലരയോടെയാണ് വെട്ടുകത്തി ഉപയോഗിച്ച് കൃഷ്ണ കുമാറിന്റെ തലയിലും ഇടതു കൈത്തണ്ട ഇടതുകാൽ ദേഹത്തും ജേഷ്ഠനായ മധു വെട്ടി പരിക്കേൽപ്പിച്ചത്.പാലക്കാട് പ്രാഥമിക ചികിത്സ തേടിയെങ്കിലും ഗുരുതരമായ പരിക്കിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.എസ് ഐ ഷാഹുലിന്റെ നേത്രുത്വത്തിലുള്ള സംഘം അന്വേഷണം നടത്തി വധുവിനെ അറസ്റ്റു ചെയത് റിമാന്റിലാക്കി. ആറ് വർഷങ്ങൾക്ക് മുമ്പ് പാലക്കാട് കോട്ടയിൽ റിമാന്റ് പ്രതികളെ കൊണ്ടു പോകുമ്പോൾ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ച കേസിൽ പാലക്കാട് സൗത്ത് സ്റ്റേഷനിലെ കേസിൽ കോടതി ശിക്ഷ നൽകി ജയിൽവാസത്തിൽ കഴിഞ്ഞയാളാണ് മധു .