query_builder Wed Dec 2 2020 12:52 PM
visibility 161
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് തൃത്താലയിലെ വിവിധ ബൂത്തുകളിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കാണ് വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകിയത്. ഞാങ്ങാട്ടിരി, മാട്ടായ, ബദാം ചുവട്, കൂട്ടുപാത തുടങ്ങിയ സ്ഥലങ്ങളിൽ ത്രിതല സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു.
മാട്ടായയിൽ നടന്ന സ്വീകരണ യോഗത്തിൽ പി. ഷിഹാബ് അധ്യക്ഷത വഹിച്ചു.കെ.എസ്.ടി.എ നേതാവ് ഷാജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥികളായ അനു വിനോദ്, ടി. അരവിന്ദാക്ഷൻ, കുബ്റ ഷാജഹാൻ, ടി.വി.സബിത ടീച്ചർ എന്നിവർ പങ്കെടുത്തു. നേതാക്കളായ പി.എൻ.മോഹനൻ,
കെ.ജനാർദ്ധനൻ, ടി.അബ്ദുൾ കരീം, ഗംഗാധരൻ,
കെ.പി.വേലായുധൻ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. തൃത്താല മേഖലയിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സ്വീകരണ പരിപാടികളാണ് നടക്കുന്നത്. ഓരോ ബൂത്തിലും രണ്ടിൽ കുറയാത്ത സ്വീകരണ പരിപാടിയാണ് തയ്യാറാക്കിയിട്ടുള്ളത്.