query_builder Wed Dec 2 2020 1:07 PM
visibility 192
പുൽപ്പള്ളി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ ആൻ്റിജൻ പരിശോധനയിൽ 95 പേരിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.പുൽപ്പള്ളി മത്സ്യ മാംസ മാർക്കറ്റിലെ 6 പേർക്കും മൊബൈൽ ഷോപ്പ് ജീവനക്കാരനും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഒരു ജീവനക്കാരനുമുൾപ്പടെ 15 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായ രോഗികളുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്നും അധികൃതർ അറിയിച്ചു.