query_builder Wed Dec 2 2020 1:16 PM
visibility 187
കട്ടപ്പന: ലോക് ഡൗണിനെ തുടർന്ന് വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്ന കുമളിയിലെ അതിർത്തി ചെക്ക് പോസ്റ്റ് തുറന്നു . ചെക്ക് പോസ്റ്റിനു സമീപം കഴിഞ്ഞ എട്ടു മാസമായി പ്രവർത്തിച്ചിരുന്ന കോവിഡ് പരിശോധന കേന്ദ്രവും അടച്ചു . ഇതോടെ തമിഴ് നാട്ടിൽ നിന്നും തിരിച്ചുമുള്ള ഗതാഗതം പുന:രാരംഭിച്ചു. കുമളിക്കും ലോവർ ക്യാമ്പിനുമിടയിൽ പാലം പണി നടക്കുന്നതിനാൽ തൽക്കാലം വലിയ വാഹനങ്ങൾ ഓടി തുടങ്ങില്ല. കോവിഡ് പരി ശോധന കേന്ദ്രം കുമളിയിൽ പ്രവർത്തിച്ചിരുന്നതിനാൽ കമ്പം മധുര ഭാഗങ്ങളിൽ നിന്നുളള ബസുകൾ രണ്ടു മാസമായി ലോവർ ക്യാമ്പ് വരെ മാത്രമെ സർവ്വീസ് നടത്തിയിരുന്നുള്ളു. അതിർത്തി തുറന്നതറിഞ്ഞ് തമിഴ് നാട് ട്രാൻസ്പോർട് കോർപേറേഷന്റ ടൗൺ ബസ് ഇന്നലെ രാവിലെ കുമളിയിലെ തമിഴ് നാട് ബസ് സ്റ്റാന്റിലെത്തിയെങ്കിലും റോഡ് പണി നടക്കുന്നതിനാൽ തിരികെ പോയി സർവ്വിസ് അവസാനിപ്പിച്ചു. അതിർത്തി തുറന്നു വെങ്കിലും തമിഴ് നാട്ടിൽ നിന്നെത്തുന്ന യാത്രക്കാർ കോവി ഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പോലിസ് നിരിക്ഷണം നടത്തുന്നുണ്ട്. ഇത് എത്രത്തോളം പ്രായോഗിക മാണെന്ന് വരും ദിവസങ്ങളിലെ അറിയാൻ കഴിയു .