query_builder Wed Dec 2 2020 1:20 PM
visibility 198

കട്ടപ്പന: മുൻ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉടുമ്പന്‍ചോല താലൂക്കിന് നല്‍കിയ കെ.എസ്.ആര്‍.റ്റി.സി ഡിപ്പോ നിര്‍ത്തലാക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കം ഉടുമ്പന്‍ചോല താലൂക്കിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണന്ന് മുൻ ഡയറക്ടർ ബോർഡ് അംഗം ശ്രീമന്ദിരം ശശികുമാർ ആരോപിച്ചു.
നെടുങ്കണ്ടം ഡിപ്പോയേ
ഹൈറേഞ്ച് മേഖലയുടെ ഹബായി പ്രവര്‍ത്തിക്കാനും, ജില്ലയിലെ പ്രധാന സ്‌റ്റേഷനാക്കാനുമുള്ള ശ്രമം നടക്കുന്നതിനിടയാണ് ഇടതു ക്യാബിനെറ്റ് ജില്ലയിലെ മൂലമറ്റം, നെടുങ്കണ്ടം ഡിപ്പോകള്‍ നിര്‍ത്തലാക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ 25 ഓളം സര്‍വ്വീസ് നടത്തികൊണ്ടിരുന്ന ഡിപ്പോയില്‍ നിന്നും ഇപ്പോള്‍ ആറു സര്‍വ്വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഈ കാരണം മുന്‍ നിര്‍ത്തിയാണ് ഡിപ്പോ നഷ്ടത്തിലാണെന്നു കാണിച്ച് നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ഡിപ്പോയുടെ നിര്‍മ്മാണോത്ഘാടനം ഇടതു സര്‍ക്കാരിന്റെ ഏറ്റവും ജനപ്രീയ പദ്ധതികള്‍ എന്ന് കൊട്ടിഘോഷിച്ച് നടത്തുകയും വാര്‍ത്തയായി നല്‍കുകയും ചെയ്തത് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണന്ന് വ്യക്തമാണ്
രേഖാമൂലം ഉത്തരവു നല്‍കിയാല്‍ പ്രതിക്ഷേധം ഉണ്ടാകും എന്ന് മുൻകൂട്ടി കണ്ടാണ് രഹസ്യ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇത്തരം കപട തന്ത്രങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയേണ്ടതാണെന്നും, ഇത്തരം ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലായെങ്കില്‍ ശക്തമായ പ്രതിക്ഷേധ സമരവുമായി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് മുന്നോട്ടു പോവുമെന്നും പത്ര സമ്മേളനത്തില്‍ ശ്രീമന്ദിരം ശശികുമാർ അറിയിച്ചു.