news bank logo
സ്വ -ലേ കോട്ടയം
10

Followers

query_builder Wed Dec 2 2020 1:40 PM

visibility 205

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ; ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കിണം.

കോട്ടയം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം ശക്തമായ കാറ്റ് ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. 

അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിന് ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി സൂക്ഷിക്കണം. കുട്ടികള്‍, വയോധികര്‍, കിടപ്പു രോഗികള്‍ ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുണം.

വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകളുടെ കൊളുത്ത് ഇടുക. വാതിലുകളും ഷട്ടറുകളും അടയ്ക്കുക. വീട്ടില്‍ നിന്ന് മാറേണ്ട സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ തയ്യാറാക്കുന്ന ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ എമര്‍ജന്‍സി കിറ്റുമായി മാറുക.

മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, യു.പി.എസ്, ഇന്‍വെര്‍ട്ടര്‍ എന്നിവ ചാര്‍ജ്ജ് ചെയ്ത് സൂക്ഷിക്കണം. മലയോരം, വനമേഖല, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളിലൂടെയുള്ള വാഹന യാത്ര ഒഴിവാക്കണം.  

അപകടകരമായ നിലയിലുള്ള വൃക്ഷങ്ങള്‍ മുറിച്ച് മാറ്റുകയും അപകട സാധ്യതയുള്ള ശിഖരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യുക. വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അടിയന്തര സാഹചര്യങ്ങളില്‍ അവയെ കെട്ടിയിടുകയോ കൂട്ടില്‍ അടച്ചിടുകയോ ചെയ്യരുത്. 

ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കുക. www.sdma.kerala.gov.in, www.imdtvm.gov.in എന്നീ വെബ് സൈറ്റുകളില്‍ അറിയിപ്പുകള്‍ ലഭ്യമാണ്. അതത് സമയത്തെ വിവരങ്ങള്‍ അറിയുന്നതിന് വാര്‍ത്താ മാധ്യമങ്ങളും പരിശോധിക്കുക.  

അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം. അടിയന്തിര സാഹചര്യത്തില്‍ സഹായത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി 1077 എന്ന നമ്പരിലും ചുവടെ കൊടുത്തിരിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പരുകളിലും ബന്ധപ്പെടാം. 

കോട്ടയം കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം -0481 2566300, 2565400, 2585500, 9446562236 , കോട്ടയം താലൂക്ക് -0481 2568007, ചങ്ങനാശേരി -04812420037, മീനച്ചില്‍-048222 12325, വൈക്കം -04829231331, കാഞ്ഞിരപ്പള്ളി -04828 202331

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward