query_builder Wed Dec 2 2020 3:04 PM
visibility 198
നാദാപുരം: ജനകീയ ദുരന്ത നിവാരണ സേനാ പ്രവർത്തകർ മാതൃകയായി . മനോനില തകരാറിലായ മധ്യവയസ്കൻ ആശുപത്രി പരിസരത്തും റോഡിലും ഏറെ നേരം പരാക്രമം നടത്തിയപ്പോൾ പകച്ചു പോയ നാട്ടുകാർക്കുമുമ്പിൽ വിദഗ്ദ ചികിത്സക്കായി കോഴിക്കോട്ടെത്തിക്കാൻ ദുരന്ത നിവാരണ സേനാ പ്രവർത്തകർ നടത്തിയ ത്യാഗം പ്രശംസക്കിടയാക്കി. ആദ്യം ആശുപത്രി മുറ്റത്തും പിന്നീട് മെയിൻ റോഡിലും വിവസ്ത്രനായി ക്കഴിഞ്ഞ ഇയാളെ സ്ഥലത്തെത്തിയ പൊലിസ് പോലും കൊവിഡ് ഭീതിയിൽ പരിചരിക്കാതെ മാറി നിൽക്കുകയായിരുന്നു. ചില സന്നദ്ധ പ്രവർത്തകർ ബലമായി പിടിച്ച് മരുന്ന് കുത്തിവെപ്പ് നടത്താൻ
ഇടപെട്ടതിനാൽ ഇയാളുടെ ശാരീരികാക്രമണ ഭീതി ഒഴിഞ്ഞു. പിന്നീട്റഫറൻസ് ചെയ്ത കോഴിക്കോട് കുതിര വട്ടം മാനസികാരോഗ്യ എത്തിക്കൽ കീറാമുട്ടിയായപ്പോൾ ഉത്തരവാദിത്തം ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ ദൗത്യം ഏറ്റെടുക്കുകയും അഞ്ചോളം വളന്റിയർമാരുടെ സഹായ ത്തോ ടെ ഇയാളെ പ്രത്യേക ആംബുലൻസിൽകോഴിക്കോട്ടെത്തിക്കുക
യുമായിരുന്നു.ചെയർമാൻസി.കെ ബഷീർ നേതൃത്വം നൽകി.