news bank logo
സ്വലേബത്തേരി
37

Followers

query_builder Wed Dec 2 2020 3:10 PM

visibility 191

കൊട്ടനോട് ആർക്കൊപ്പം ?

സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ നാലാംവാർഡായ കൊട്ടനോട് ഇത്തവണ തീപാറും പോരാട്ടമാണ് നടക്കുന്നത്. പഞ്ചായത്തിൽ തന്നെ എല്ലാവരും ഉറ്റുനോക്കുന്ന മത്സരമാണ് വാർഡിൽ നടക്കുന്നത്. എൽഡിഎഫിനായി കളത്തിലിറങ്ങിയിരിക്കുന്നത് മുൻപഞ്ചായത്ത് പ്രസിഡണ്ടും നിലവിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗവുമായ എ കെ കുമാരനാണ്. യുഡിഎഫിനായി നിലവിൽ പഞ്ചായത്തംഗമായ ബെന്നി കൈനിക്കലും, ബിജെപിക്കായി കെ പി പത്മാനഭനുമാണ് പോരിനിറങ്ങിയിരിക്കുന്നത്. മൂന്നു മുന്നണികളും പ്രചരണ പരിപാടികളുമായി രംഗത്തെത്തിയതോടെ ശക്തമായ ത്രികോണ മത്സരമാണ് വാർഡിൽ നടക്കുന്നത്. അതേ സമയം എൽഡിഎഫ് സ്ഥാനാർഥി എ കെ കുമാരനെതിരായി വിമതനും അപരനും രംഗത്തുണ്ട്. പക്ഷേ ഇടതുപക്ഷ വിമത സ്ഥാനാർഥിയായ സണ്ണി തയ്യിലിന് ഒരു അപരനും മത്സര രംഗത്തുണ്ട്. ഔദ്യോഗിക സ്ഥാനാർഥികളും, വിമതനും അപരൻമാരും കളം നിറഞ്ഞതോടെ വാശിയേറിയ മത്സരമാണ് കൊട്ടനോട് അരങ്ങേറുന്നത്. നൂൽപ്പുഴ പഞ്ചായത്ത് ഉറ്റുനോക്കുന്ന ഈ വാർഡിൽ ആരുജിയക്കുമെന്ന പറയാനാകില്ലന്നാണ് വോട്ടർമാർ പറയുന്നത്.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward