query_builder Wed Dec 2 2020 3:12 PM
visibility 189
തെറ്റ് തിരുത്തുന്നതിന് പകരം ആവർത്തിക്കുന്നു.
- ഉമ്മൻ ചാണ്ടി.

കൊയിലാണ്ടി: തെറ്റ് തിരുത്തുന്നതിന് പകരം അവ ചൂണ്ടിക്കാണിക്കുന്നവരുടെ വായടപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കൊയിലാണ്ടി നഗരസഭ യു.ഡി.എഫ്. സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളേയും വിമർശകരേയും പിണറായി വിജയൻ അധികാരമുപയോഗിച്ച് നേരിടുകയാണ്. കെ. റെയിൽ പോലെ പ്രായോഗികമല്ലാത്ത പദ്ധതികൾ കൊണ്ട് വന്ന് സ്വയം പരിഹാസ്യമാവുകയാണ്. നാടിനേയും ജനങ്ങളേയും മറന്നുള്ള നിലപാടുകളാണ് സർക്കാരിനുള്ളത്. മുഖ്യമന്ത്രിയെ തുറന്ന് കാട്ടിയ പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്ത് വായടപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു.
നന്ദി :അഡ്വ: സതീഷ് കുമാർ
കെ.പി.സി.സി വൈ. പ്രസിഡണ്ട് ടി.സിദ്ദിഖ്,
കെ.പി.അനിൽ കുമാർ
കെ.എസ്.യു.സംസ്ഥാന പ്രസിഡണ്ട് കെ.എം. അഭിജിത്,
കെ.സി.അബു,സി.വി ബാലകൃഷ്ണൻ,വി.പി.ഭാസ്കരൻ
,വി.വി.സുധാകരൻ,മഠത്തിൽ അബ്ദുറഹിമാൻ
മOത്തിൽ നാണു,രാജേഷ് കീഴരിയൂർ,നടേരിഭാസ്കരൻ
അഡ്വ: സതീഷ് കുമാർ,രത്നവല്ലി ടീച്ചർ,എ.കുഞ്ഞഹമ്മദ്,
കെ.എം.നജീബ്,എ.അസീസ്,അൻസാർ കൊല്ലം,
പി.വി.വാജിദ് ,തൻഹീർ കൊല്ലം,എ.വി. ഫാസിൽ
ആഖിൽ അബ്ദുള്ള, നടേരി ഭാസ്കരൻ എന്നിവർ സംസാരിച്ചു.