query_builder Wed Dec 2 2020 3:50 PM
visibility 188
ചേർത്തലയുടെ കലാ സാംസ്കാരിക രംഗത്ത് ഒരുകാലത്തു നിറ സാന്നിധ്യം ആയിരുന്നു പി എസ് കുമാർ .ഐ എം വിജയൻ അഭിനയിച്ച ശാന്തം എന്ന സിനിമയുടെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് നേടി.മുക്കുവനും ഭൂതവും എന്ന നാടകത്തിനു അബുദാബി ശക്തി തീയേറ്റേഴ്‌സിന്റെ അവാർഡും പി എസ് കുമാറിന് ലഭിച്ചിട്ടുണ്ട്,കൂടാതെ ഇരുപത്തിയഞ്ചോളം നാടകങ്ങളും രചിച്ചിട്ടുണ്ട്.കലാ സാംസ്കാരിക രംഗത്ത് ഒട്ടനവധി സംഭാവന നൽകിയ പി എസ് കുമാർ ഇന്ന് ദുരിദ ജീവിതത്തിൻറെ നടുക്കയത്തിലാണ്.കഴിഞ്ഞ അഞ്ചുവർഷമായി തലച്ചോറിലെ രക്തസ്രാവം രണ്ടു മൂന്ന് വർഷം കിടപ്പിലാക്കിയെങ്കിലും പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് ഇദ്ദേഹം.ഹരിഹരൻപിള്ള ഹാപ്പിയാണ്,അഹം ,ഭർത്താവുദ്യോഗം തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങൾക്ക് പി എസ് കുമാർ തിരക്കഥ എഴുതിയിട്ടുണ്ട്.മകനായ സിബിരാജ് ചെന്നൈയിൽ വച്ച് അകാലത്തിൽ മരിച്ചതിനാൽ ഭാര്യ മാത്രം ആണ് തുണയായി ഉള്ളത്.മകൾ ഭർതൃവീട്ടിലും.
ദുരിതകാലത്തു ആരും കൂടെയുണ്ടായിരുന്നില്ല,സിനിമ മേഖലയിൽ ഉള്ളവരും,മാറിമാറി വരുന്ന സർക്കാരുകളും തിരിഞ്ഞു നോക്കിയിട്ടില്ല,അർഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ല എന്നും പി എസ് കുമാർ പറയുന്നു.
പഴയപോലെ കഥകളും തിരക്കഥകളും എഴുതിത്തുടങ്ങണം എന്നാണ് ആഗ്രഹം,ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്,ഇനിയെങ്കിലും സർക്കാരിന്റെയോ സിനിമ മേഖലകളിൽ നിന്നോ സഹായം ലഭിച്ചില്ല എങ്കിൽ അത് അദ്ദേഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ അവഗണന ആയി മാറും അത്.