query_builder Wed Dec 2 2020 3:52 PM
visibility 189

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 264 പേര്‍ക്ക് കൂടി ബുധനാഴ്ച (ഡിസംബർ 02) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 29804 ആയി.
ഹോം ഐസോലേഷനില്‍ നിന്ന് 229 പേരും തലശേരി ജനറല്‍ ആശുപത്രിയിൽ നിന്ന് അഞ്ച് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയിൽ നിന്ന് നാല് പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും കാഞ്ഞങ്ങാട് ജില്ലാ ജയിൽ, പെയ്ഡ് സെൽ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും ബിഎച്ച്എം, കോഴിക്കോട് മെഡിക്കൽ കോളേജ്, തലശേരി സഹകരണ ആശുപത്രി, മുണ്ടയാട് സിഎഫ്എല്‍ടിസി, ജിംകെയർ മിംസ് കാലിക്കറ്റ്, ലൂർദ് എറണാകുളം, മമ്മാസ് ആർക്കേഡ്, മൈത്ര കാലിക്കറ്റ്, എംഐടി ഡിസിടിസി, എംവിആർ ക്യാൻസർ സെൻ്റർ, മിംസ് കണ്ണൂർ, പ്രീമെട്രിക് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവുമാണ് രോഗം ഭേദമായത്.
ബാക്കി 2640 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 155 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.
ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ ആറളം 9, അഴീക്കോട് 5, ചെമ്പിലോട് 16, ചെറുകുന്ന് 3, ചെറുപുഴ 14, ചൊക്ലി 9,14, ധര്‍മ്മടം 14, എരമം കുറ്റൂര്‍ 9,15, എരുവേശ്ശി 5, ഇരിട്ടി നഗരസഭ 9, കടമ്പൂര്‍ 2, കടന്നപ്പള്ളി പാണപ്പുഴ 8,14, കോളയാട് 1,9,12, കുന്നോത്തുപറമ്പ് 4, കൂത്തുപറമ്പ് നഗരസഭ 10,26, കുറ്റ്യാട്ടൂര്‍ 15, മാടായി 11, മാട്ടൂല്‍ 12, മുണ്ടേരി 11,12,13, നാറാത്ത് 15, ന്യൂമാഹി 1, പാനൂര്‍ നഗരസഭ 24, പാട്യം 11, പട്ടുവം 13, പായം 12, പയ്യന്നൂര്‍ നഗരസഭ 4,7,9,29,35, പയ്യാവൂര്‍ 13, തലശ്ശേരി നഗരസഭ 28