query_builder Wed Dec 2 2020 4:08 PM
visibility 194
ചെറുതോണി: നൂതന വികസന മുന്നേറ്റങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ഊന്നല്‍ നല്‍കി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക പുറത്തിറക്കി. വികസനത്തിന് ഒരുവോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന സംസ്ഥാന എല്‍ ഡി എഫിന്റെ പ്രകടന പത്രികയുടെ തുടര്‍ച്ചയായാണ് ജില്ലാ പഞ്ചായത്ത് പ്രകടന പത്രിക തയ്യാറാക്കിയത്. ജില്ലയിലെ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കും . യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത ഉറപ്പുവരുത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുമുളള പ്രത്യേക പദധതികള്‍ പ്രകടന പ്രത്രികയില്‍ വിഭാവന ചെയ്തിട്ടുണ്ട്. പൊതുജനാരോഗ്യ രംഗം ഹയര്‍ സെക്കണ്ടറി സ്കൂളുകള്‍ , തോട്ടം മേഖലയുടെ സമുദ്ധാരണം , എന്നിവക്കെല്ലാം ഊന്നല്‍ നല്‍കിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുളളത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ജില്ലാ ആസ്ഥാനത്തുളള 600 ഏക്കറോളം വരുന്ന സ്ഥലത്ത് പുതിയ സ്ഥാപനങ്ങളും വികസന പദ്ധതികളും ആരംഭിക്കുന്നതിന് പ്രകടന പത്രികയില്‍ വികസന നിര്‍ദ്ധേശിച്ചിട്ടുണ്ട്. ചെറുതോണിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ കെ കെ ശിവരാമന്‍ അദ്യക്ഷത വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി വി വര്‍ഗീസ് സ്വാഗതം പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ എന്‍ സി പി ജില്ലാ പ്രസിഡന്റ് അനില്‍ കൂവപ്ളാക്കല്‍ എല്‍ ഡി എഫ് നേതാക്കളായ ജോണി ചെരുവു പറമ്പില്‍, മാത്യു വര്‍ഗീസ് ,സോമന്‍ എസ് നായര്‍ , സി എ ഏലിയാസ് , ജോസ് കുഴികണ്ടം , എം ജെ മാത്യു, സി യു ജോയി എന്നിവര്‍ സംസാരിച്ചു.