query_builder Wed Dec 2 2020 4:36 PM
visibility 191
പുൽപ്പള്ളി: മരക്കടവ് പള്ളി കെട്ടിടത്തിൽ 30 വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പോസ്റ്റ് ഓഫീസിന് പള്ളിവക തന്നെ പുതിയ കെട്ടിടം നിർമ്മിച്ച്നൽകി. പൊതു ജനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ ഒരു ലക്ഷത്തോളം രൂപ ചിലവഴിച്ച് റൂം ടൈയിൽ പാകി, കൗണ്ടർ തിരിക്കുകയും , ഓഫീസ് ഇടപാടിനായി വരുന്നവർക്ക് ഇരിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തി.
പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മരക്കടവ് സെന്റ് ജോസഫ് പള്ളി വികാരി ഫാ. സാന്റോ അമ്പലത്തറ നിർവഹിച്ചു. പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട് പി. കെ സജി അദ്ധ്യക്ഷത വഹിച്ചു. പോസ്റ്റ് മാസ്റ്റർ എം. ടി സുരേഷ്, മെയിൽ ഓവർസീയർ ഒ. കെ മനോഹരൻ, വി. സി തങ്കച്ചൻ, സണ്ണി ജോസഫ് ,പോസ്റ്റ്മാൻ പി. കെ ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.