query_builder Wed Dec 2 2020 4:42 PM
visibility 194
വിദേശ മദ്യവുമായി മധ്യവയസ്ക്കൻ പിടിയിലായി. ചാലക്കുടി മേലൂർ അടിച്ചിലി യിൽ ആലക്കപ്പിള്ളി വീട്ടിൽ കൊച്ചു കറുപ്പൻ മകൻ ജയൻ (51 വയസ്സ് ) ആണ് എക്സൈസ് സംഘം പിടികൂടിയത്.പ്രതി യിൽ നിന്ന് 8.15 ലിറ്റർ മദ്യവും 11 കുപ്പി ബിയറും പിടികൂടി.
ചാലക്കുടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അശ്വിൻ കുമാറിൻ്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ വിജയൻ,ജിസ്മോൻ.പ്രിവന്റീവ് ഗ്രെയ്ഡ് ഓഫീസർമാരായ കെ. വി.എൽദോ,പി.പി. ഷാജു. സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീരാജ്, സുരേഷ് എന്നിവരാണ് പരിശോധനയിൽ ഉണ്ടായിരുന്നത്