query_builder Wed Dec 2 2020 4:58 PM
visibility 197
കോട്ടയം ജില്ലയിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ ശക്തമായ കാറ്റുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്ത നിവാരണ നടപടികളുടെ ഭാഗമായി അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗത്തെയും ദേശീയ പാതാ വിഭാഗത്തെയും ചുമതലപ്പെടുത്തി.
അനുമതിയോടെ സ്ഥാപിച്ച ബോര്‍ഡുകളില്‍ അപകട സാധ്യതയുള്ളവ നീക്കം ചെയ്യുന്നതിന് സ്ഥാപിച്ച വര്‍ക്ക് നിര്‍ദേശം നല്‍കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ ദുരന്തനിവാരണ അതോറിറ്റി നീക്കം ചെയ്യില്ല. എന്നാല്‍ ഇത്തരം ബോര്‍ഡുകള്‍ പൊതു താത്പര്യം പരിഗണച്ച് താത്കാലികമായി നീക്കി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുമായി സഹകരിക്കണം.
പ്രകൃതിക്ഷോഭ മുന്നറിയിപ്പുള്ള ദിവസങ്ങള്‍ക്കു ശേഷം ഇവ പുനഃസ്ഥാപിക്കാവുന്നതാണ്.