query_builder Wed Dec 2 2020 5:20 PM
visibility 200

തൃശ്ശൂര്‍ : കെ.എസ്.എഫ്.ഇ ചിട്ടി വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മുഖ്യമന്ത്രിയുടെ വകുപ്പിനെതിനെതിരെയാണ് ധനകാര്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്. റെയ്ഡിനെ ന്യായീകരിച്ചവര്‍ സ്വകാര്യ പണമിടപാടുകാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നത് എന്നാണ് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പണമിടപാടുകാരുടെ ആളാണോയെന്ന് തോമസ് ഐസക്ക് വ്യക്തമാക്കണം . സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വിട്ട സംഭവത്തില്‍ ധനകാര്യ മന്ത്രിക്കെതിരെയുള്ള അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന് വ്യക്തമായി യെന്നും മന്ത്രി തോമസ് ഐസക്കിനെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നും രമേശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ യുഡി.എഫും എല്‍.ഡി.എഫും അവിശുദ്ധ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്. രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ കാണേണ്ടതിന് പകരം വര്‍ഗീയവത്ക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്. പല സ്ഥലങ്ങളിലും കോണ്‍ഗ്രസ്, ലീഗ്,സി.പി.എം,വെല്‍ഫെയര്‍ പാര്‍ട്ടി,എസ്.ഡി.പി.ഐ എന്നിവര്‍ ഒന്നിച്ച് ചേര്‍ന്നാണ് എന്‍.ഡി.എക്കെതിരെ കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം കൂട്ടുകെട്ടുകളെ എന്‍ഡിഎ അതിജീവിക്കുമെന്നും എം.ടി.രമേശ് കൂട്ടിച്ചേർത്തു . ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍, മണ്ഡലം പ്രസിഡന്റ് രഘുനാഥ് .സി.മേനോന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.