query_builder Wed Dec 2 2020 5:36 PM
visibility 193
മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ ഐഎല്‍. ആന്റോ റിബലായി മത്സര രംഗത്ത്. മറ്റു മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വെല്ലുവിളിയുര്‍ത്തുകയാണ് മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാവായ ഐ.എല്‍.ആന്റോ.ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഒരു വാര്‍ഡ് കൂടിയായ പതിനെട്ടാം വാര്‍ഡായ ഗായത്രിയാശ്രമം വാര്‍ഡിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. പത്ത് വര്‍ഷക്കാലം കൗണ്‍സിലറും, അഞ്ച് വര്‍ഷക്കാലം യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍, മൂന്ന് വര്‍ഷം സ്ഥിരം സമിതിയദ്ധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മുപ്പത് വര്‍ഷത്തോളം പേരാമ്പ്ര അപ്പോള ടയേഴ്‌സ് ജീവനക്കാരനും. ഐ.എന്‍.ടി.യു.സി നേതാവുമായിരുന്നു. ഇദ്ദേഹം മണ്ഡലം പ്രസിഡന്റായിരുന്നപ്പോഴാണ് യുഡിഎഫിന് 23 സീറ്റ് നേടി വ്യക്തമായ ഭൂരപക്ഷത്തോടെ അധികാരത്തിലേറിയിരുന്നു.ഒരു വര്‍ഷക്കാലത്തോളം തെരഞ്ഞെടുപ്പിന് മൂന്നോടിയായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും, വാര്‍ഡില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായി പേരു നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടും അവസാനം സ്ഥാനാര്‍ത്ഥി ലീസ്റ്റ് പ്രസദ്ധീകരിച്ചപ്പോള്‍ ഐ.എല്‍.ആന്റോയെ മാറ്റി സി.കെ.പോളിനെ നിശ്ചയിക്കുകയായിരുന്നു.