query_builder Wed Dec 2 2020 5:48 PM
visibility 194
പരിയാരം കൊന്നക്കുഴി എച്ചിപ്പാറ പൊട്ടച്ചിറ റോഡ് ഉദ്ഘാടനം ചെയ്തു.വാക്ക് പാലിച്ച് പതിനാറ് കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊന്നക്കുഴി ജംഗ്ഷനില്‍ വെച്ച് നടന്ന വിശദീകരണ യോഗത്തില്‍ ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ. കെ. അനീഷ് കുമാര്‍ പതിനാറ് വീട്ടുകാരേയും ഷാളണയിച്ച് ബിജെപിയിലേക്ക് സ്വാഗതവും ചെയ്തു.രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു.എന്നും ന്യൂനപക്ഷങ്ങളെ നുണ പറഞ്ഞ് ബിജെപിയില്‍ നിന്ന് അകറ്റി നിര്‍ത്തുവാന്‍ സാധിക്കില്ലെന്നും അതിന്റെ ഏറ്റവും വലിയ തെളിവാണ് അഞ്ച് മുസ്ലീം യുവതികള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി തൃശ്ശൂര്‍ ജില്ലയില്‍ ജനവിധി തേടുകയാണെന്ന് അഭിപ്രായപ്പെട്ടു.അവരും സത്യം തിരിച്ചറിഞ്ഞ് ബിജെപിയില്‍ അണിച്ചേരുന്നത്
ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ് ഇതിനെ തടയിട്ടുവാനാണ് നുണ പ്രചരണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇനി ഇവിടെ വിലപോവില്ലെന്നും സത്യം മനസിലാക്കുന്നവര്‍ ബിജെപിയില്‍ അണിച്ചേരുക തന്നെ ചെയ്യുമെന്നും അനീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.വിശദീകരണയോഗത്തിന് മുന്നോടിയായി എച്ചിപ്പാറ റോഡ് ബിജെപി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് നാടിന് സമര്‍പ്പി്ച്ചു. വിശദീകരണ യോഗത്തില്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി. ബി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു.,
ജില്ല കമ്മിറ്റിയംഗം ടി. വി. ഷാജി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ സി. പി. സെബാസ്റ്റ്യന്‍,ജില്ല പഞ്ചായത്ത് അതിരപ്പിള്ളി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി.എസ്. രാധാകൃഷ്ണന്‍, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ത്ഥി പി. പി. സദാനന്ദന്‍. വാര്‍ഡ് സ്ഥാനാര്‍ത്ഥികളായ അനിത കൃഷ്ണന്‍,ഇന്ദിര രാമകൃഷ്ണന്‍, ശരണ്യ ബിജു,തുടങ്ങിയവരും, കെ. ആര്‍.സജീവ്, പി. പി.ശിവദാസ്, തുടങ്ങിയവര്‍ സംസാരിച്ചു