query_builder Thu Dec 3 2020 1:15 AM
visibility 207
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പാക്കം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥി സുകുമാരൻ പൂച്ചക്കാടിന്റെ അഭ്യർഥന ലഘുലേഖ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപളളി രാമചന്ദ്രൻ രാജ്മോഹൻ ഉണ്ണിത്താൻ എം.പി.ക്ക് കൈമാറി പ്രകാശനം ചെയ്തു.
പാക്കം ഡിവിഷൻ സ്ഥാനാർഥി സുകുമാരൻ പൂച്ചക്കാട്, ഡി.സി.സി.പ്രസിഡണ്ട് ഹക്കീം കുന്നിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതി കുമാർ, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ഡി.വി. ബാലകൃഷ്ണൻ, ജവഹർ ബാല മഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ്സ് പാർലിമെന്റ് മണ്ഡലം മുൻ പ്രസിഡണ്ട് സാജിദ് മൗവ്വൽ തുടങ്ങിയവർ സംബന്ധിച്ചു.