query_builder Thu Dec 3 2020 4:23 AM
visibility 194
ചെറുതോണി:ഏറെ വികസന സ്വപ്നങ്ങളുമായിട്ടാണ് കെ ജി സത്യൻ പൈനാവ് ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. മുൻ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സത്യൻ തൻറെ ഭരണകാലത്ത് മികവാർന്ന പ്രവർത്തനമാണ് പഞ്ചായത്തിൽ കാഴ്ചവെച്ചത്. പൊതുപ്രവർത്തന രംഗത്ത് തനതായ സംഭാവനകൾ നൽകിയ സത്യൻ വീണ്ടും ജനവിധി തേടുകയാണ്. മണ്ഡലത്തിൽ ഉടനീളം രണ്ടുവട്ടം പര്യടനം പൂർത്തിയാക്കിയ സത്യൻ മൂന്നാംഘട്ട പര്യടനത്തിലേക്ക് കടന്നിരിക്കുകയാണ്. വനം വകുപ്പ് അടച്ചു പൂട്ടിയ മൈക്രോ വ്യൂ പോയിൻറ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ടൂറിസം സാധ്യതകൾ സത്യന്റെ സ്വപ്നപദ്ധതികൾ ആണ് . തന്റെ സൗമ്യമായ ഇടപെടൽ കൊണ്ട് ജനങ്ങളുമായി അടുപ്പം സ്ഥാപിക്കാൻ ആയി എന്നത് സത്യനിലെ മികച്ച പൊതുപ്രവർത്തകന്റെ നേട്ടമാണ്.വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കെ നടത്തിയിട്ടുള്ള ജനശ്രദ്ധ ആകർഷിച്ച പദ്ധതികളും ജനകീയ ഇടപെടലുകളും കൊണ്ട് ജന മനസ്സിൽ ഇടം പിടിച്ച പൊതുപ്രവർത്തകനാണ് കെ ജി സത്യൻ, പഞ്ചായത്ത് പ്രസിഡണ്ട് ആയിരിക്കുമ്പോൾ മാലിന്യസംസ്കരണത്തിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. ശിശുകേന്ദ്രീകൃത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി 15 വർഷങ്ങൾക്കു മുൻപെ വാഴത്തോപ്പ് അംഗൻവാടിയിൽ പഞ്ചായത്ത് ഫണ്ട് ഉൾപ്പെടുത്തി കുട്ടികൾക്ക് കമ്പ്യൂട്ടർ അനുവദിച്ച് നൽകി. ഒരു ജനപ്രതിനിധിയുടെ ദീർഘവീക്ഷണവും കാഴ്ചപ്പാടും അന്നേ സത്യനിൽ പ്രകടമായിരുന്നു.കരിമ്പൻ ബസ്റ്റാൻഡ് നിർമ്മാണത്തിന് 10 സെൻറ് സ്ഥലം ഇടുക്കി രൂപത സൗജന്യമായി നൽകിയത് സത്യനോടുള്ള പ്രത്യേക വാത്സല്യം കൊണ്ടാണെന്ന് കാലം ചെയ്ത ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്ന് സൂചിപ്പിച്ചിരുന്നു. പൈനാവ് ഡിവിഷനിലെ ദളിത് ജനവിഭാഗങ്ങളുടെ മുന്നേറ്റത്തിനും സത്യന്റെ വലിയ സംഭാവനകൾ ഉണ്ട് . മരിയാപുരം കാമാക്ഷി ഇരട്ടയാർ വാഴത്തോപ്പ് പഞ്ചായത്തുകളിൽ പട്ടയ നടപടികൾ വേഗത്തിലാക്കാൻ വികസന കാര്യങ്ങൾ കൂടുതൽ പണം കൊണ്ടുവരാനും സർക്കാരിൽ ഇടപെടാൻ സത്യന് കഴിയുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു.